പത്തനംതിട്ട ജില്ലയിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറി; തുടര്‍ നടപടിക്ക് തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി വിജിലന്‍സ്

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ തിരിമറി നടത്തിയ സംഭവത്തില്‍ തുടര്‍ നടപടിക്കൊരുങ്ങി വിജിലന്‍സ്. ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. നിരണം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടത്തിയ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന്റെയും മിന്നല്‍ പരിശോധനയുടെയും അടിസ്ഥാനത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ആസ്ഥാനത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് വകുപ്പിന്റെ അഡീഷനല്‍ സെക്രട്ടറി തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കിയത്.

Advertisements

2018ലെ മഹാപ്രളയ സമയത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജീവ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച ദുരിതാശ്വാസ ഫണ്ട്, കമ്യൂണിറ്റി കിച്ചന്‍ നടത്തിപ്പിനായി പ്രദേശത്തെ സന്നദ്ധ സംഘടനകളില്‍നിന്നും പ്രവാസി മലയാളികളില്‍ നിന്നുള്‍പ്പെടെ കൈപ്പറ്റിയ തുക എന്നിങ്ങനെ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയെന്നാരോപിച്ച് ജില്ല വിജിലന്‍സ് ആസ്ഥാനത്ത് ലഭിച്ച പരാതി പ്രാഥമിക അന്വേഷണം നടത്തി സംസ്ഥാന വിജിലന്‍സ് ആസ്ഥാനത്തേക്ക് കൈമാറിയിരുന്നു.

Hot Topics

Related Articles