ഗുരു അരങ്ങ് ശ്രീനാരായണ കലോത്സവം : തിരുവല്ല ടൗൺ ശാഖയ്ക്ക് ഓവറോൾ കിരീടം

തിരുവല്ല :
എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയൻ ഗുരു അരങ്ങ് ശ്രീനാരായണ കലോത്സവം സഹോദരൻ അയ്യപ്പൻ മേഖലാതല മത്സരങ്ങളിൽ 93-ാം നമ്പർ തിരുവല്ല ടൗൺശാഖാ ഓവറോൾ കിരീടം കരസ്ഥമാക്കി. ഇരവിപേരൂർ 1347-ാം ശാഖയിൽ നടന്ന കലോത്സവം യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ അദ്ധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി യോഗം അസി. സെക്രട്ടറി പി എസ് വിജയൻ സംഘടനാ സന്ദേശം നൽകി.

Advertisements

യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ് രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സേവിച്ചൻ ചേന്നാട്ടുശ്ശേരി വിശിഷ്ടാതിഥിയായി. വൈസ് പ്രസിഡൻറ് കെ ജി ബിജു, യൂണിയൻ കൗൺസിലർമാരായ മനോജ് ഗോപാൽ, രാജേഷ് മേപ്രാൽ, ബിജു മേത്താനം, അനിൽ ചക്രപാണി, സരസൻ ഓതറ, പ്രസന്നകുമാർ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ കെ രവി, കെ എൻ രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ, ശാഖാ പ്രസിഡന്റ് വി സി സുബാഷ്, സെക്രട്ടറി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു .

Hot Topics

Related Articles