തിരുവല്ലയിൽ ഹോട്ടലുടമ തൂങ്ങിമരിച്ച നിലയിൽ

തിരുവല്ല :
തിരുവല്ലയിൽ ഹോട്ടലുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല തിരുമൂലപുരം പല്ലാട്ട് വീട്ടിൽ ഗിരീഷ് കുമാർ(56) ആണ് മരിച്ചത്. അഞ്ചൽക്കുറ്റിയിൽ ഇദ്ദേഹം താമസിച്ചിരുന്ന വാടകവീട്ടിലെ അടുക്കളയിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. തിരുവല്ല രാമൻ ചിറയിൽ ആരാമം എന്ന ഹോട്ടൽ നടത്തി വരികയായിരുന്നു. വൻ തുക സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്.

Hot Topics

Related Articles