പത്തനംതിട്ട : പകര്‍ച്ചപ്പനിയുടെ പ്രതിരോധത്തിന് ചിട്ടയായ പ്രവര്‍ത്തനം സമൂഹത്തില്‍ ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസ്, എസ്പിസി വോളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ കര്‍മ്മ പദ്ധതി -ആരോഗ്യ ജാഗ്രത 2023 പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.
പകര്‍ച്ചപ്പനികളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയില്ല. പനി പടര്‍ന്ന് പിടിക്കുന്ന പ്രതിസന്ധിഘട്ടത്തില്‍ മാത്രമല്ല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടത്.
മറിച്ച് ചിട്ടയായ പ്രവര്‍ത്തനം നിരന്തരമായി ചെയ്തുകൊണ്ടിരിക്കണം. സ്വയവും ചുറ്റുമുള്ളവരെയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നമ്മള്‍ ഓര്‍മ്മപ്പെടുത്തണം.
പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ കുട്ടികള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍, സമൂഹത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ കുട്ടികള്‍ക്ക് കഴിയും. ഏറെ പ്രസക്തിയുള്ള ചുമതലകളാണ് എന്‍എസ്എസ്, എസ്പിസി വോളണ്ടിയര്‍മാര്‍ വഹിക്കുന്നത്.
കൊതുകളെ തുരത്തുന്നതിനായി ശുചീകരണവും ഉറവിട നശീകരണവും നടത്തണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടൊപ്പം കൊതുകിന്റെ കടി കൊള്ളാതിരിക്കാനും ശ്രദ്ധിക്കണം. കുട്ടികളും രോഗബാധിതരും ഉള്ള വീടുകളില്‍ കൊതുകുവല പോലുള്ള സാമഗ്രികള്‍ ഉപയോഗിക്കണം.
പനി വന്ന് കഴിഞ്ഞാല്‍ അതിന്റെ കാരണം മനസിലാക്കിയുള്ള കൃത്യമായ ചികിത്സ ആവശ്യമാണ്. പകര്‍ച്ച പനിയുടെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം. രോഗ ലക്ഷങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സ ചെയ്യാതെ വിദഗ്ധ ചികിത്സ തേടണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട, എന്‍എസ്എസ്, ജില്ലാ നോഡല്‍ ഓഫീസ് എസ്പിസി പ്രോജക്ട് പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ (ആരോഗ്യം) ഡോ. സി.എസ് നന്ദിനി, ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ (ആരോഗ്യം) ടി.കെ. അശോക് കുമാര്‍, എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ വി.എസ.് ഹരികുമാര്‍, മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി മാത്യു സക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.