പത്തനംതിട്ട :
കലഞ്ഞുരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് നേരെ ആസിഡ് ആക്രമണം. കലഞ്ഞൂർ സ്വദേശി അനൂപിന്(34) നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി കലഞ്ഞൂരിൽ വെച്ചാണ് സംഭവം. പരിക്കേറ്റ അനൂപ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. അനൂപ് കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം. മരത്തിന് പിറകില്‍ ഒളിച്ചിരുന്ന അക്രമി അനൂപിന് നേരെ ആസിഡ് ഒഴിച്ചതെന്നാണ് പരാതി. സംഭവത്തിൽ കൂടൽ പൊലീസ് അന്വേഷണം നടത്തുന്നു.
Advertisements