മുഖ്യമന്ത്രി ഇടപ്പെടണം : കേരള കോണ്‍ഗ്രസ് (എം)
പ്രമോദ് നാരായണന്‍ എംഎല്‍എ, കേരള കോൺഗ്രസ് (എം) സംസ്ഥാന ട്രഷറർ എൻ.എം.രാജു എന്നിവരുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധിസംഘം മലയോര പ്രശ്‌ന ബാധിത മേഖല സന്ദര്‍ശിച്ചു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട : വീടുകളിലും കൃഷിയിടങ്ങളിലും ആക്രമിക്കാനിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ച് തുരുത്തിയോടിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്‍കണമെന്ന് പ്രമോദ് നാരായണന്‍ എംഎല്‍എ, കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും സംസ്ഥാന ട്രഷററുമായ എന്‍.എം.രാജു എന്നിവര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ വന്യമൃഗ ആക്രമണം രൂക്ഷമായ മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിസംഘം സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഇവര്‍.
വന്യമൃഗങ്ങളെ ആക്രമിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ നാട്ടിലും വീട്ടിലുമെത്തുന്ന വന്യമൃഗങ്ങളെ നേരിടാന്‍ കര്‍ഷകരെ അനുവദിക്കണം. വന വന്യജീവി സംരക്ഷണനിയമത്തിന്റെ മറവില്‍ വനം വകുപ്പുദ്യോഗസ്ഥര്‍ മലയോരങ്ങളിലെ കര്‍ഷകരെ പീഢിപ്പിക്കുകയാണ് ; ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ടിടപെടണം.
വനപരിപാലത്തില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ പ്രധാനകാരണം വന്യമൃഗങ്ങളുടെ കുടിവെള്ള സ്രോതസ് തടസ്സപ്പെടുത്തിയത് കൊണ്ടാണ് അടിക്കാടുകള്‍ യഥാസമയം തെളിതാത്തിനെ തുടര്‍ന്ന് യാത്രാപഥങ്ങള്‍ അടഞ്ഞുകൊണ്ടുമാണ് വന്യമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നത്. വനം വകുപ്പുദ്യോഗസ്ഥരുടെ ഇത്തരം വീഴ്ച മുഖ്യമന്ത്രി അന്വേഷിക്കണം. വനം വകുപ്പു മന്ത്രി ഉദ്യോഗസ്ഥരുടെ തടവറയിലാണ്.
വനങ്ങളില്‍ വന്യമൃഗങ്ങള്‍ ക്രമാതീമായി പെരുകിയിട്ടുണ്ട്. കാടിന് താങ്ങാവുന്നതിലുമധികമാണ് വന്യമൃഗ സമ്പത്ത്. ഇത് അപകടകരമായ സ്ഥിതിവിശേഷമാണ് വരുത്തിയിട്ടുള്ളത്. ആനകള്‍ ഉള്‍പ്പെടെ, ക്രമാതീമായി പെരുകിയ വന്യമൃഗങ്ങളെ വന്ധ്യംകരിക്കാന്‍ നടപടി സ്വീകരിക്കണം.
കടുവയും കാട്ടുപോത്തും വീടുകളിലെത്തുമ്പോള്‍ അവക്കുനേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചു വകുപ്പുദ്യോഗസ്ഥര്‍ കേസ്സെടുത്തിരിക്കുന്നു. ഇതു കാട്ടു നീതിയാണ്.
കരം ഒടുക്കി കഴിയുന്ന സ്വന്തം വീട്ടില്‍ സുരിക്ഷിതമായി ജീവിക്കാനുള്ള അവകാശം സര്‍ക്കാര്‍ ഉറപ്പു വരുത്തണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ കാട്ടുമൃഗങ്ങളുടെ ജീവനുമാത്രം സംരക്ഷണം നല്‍കാന്‍ മുന്നിട്ടിറങ്ങുന്നു എന്നത് അപമാനകരമാണ്.
കണമല, പമ്പവാലി, തുലപ്പള്ളി, വടശ്ശേരിക്കര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. നൂറു കണക്കിനു നാട്ടുകാര്‍ പ്രതിനിധിസംഘത്തനു മുന്നില്‍ ദുരിതങ്ങള്‍ പങ്കുവച്ചു.
മലയോരമേഖല അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാണ്.പ്രമോദ് നാരായണന്‍ എംഎല്‍എ, എന്‍ എം. രാജു എന്നിവരെ കൂടാതെ ഉന്നതാധികാരസമിതി അംഗം ടി. ഒ . ഏബ്രഹാം, നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചന്‍ ആറൊന്നില്‍, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ്ജ് ഏബ്രഹാം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് മാത്യു, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മാത്യു നൈനാന്‍, കെഎസ്‌സി സംസ്ഥാന സെക്രട്ടറി റിന്റോ തോപ്പില്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.