പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി മുഖം മിനുക്കുന്നു; ഗാരേജിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി; യാഡ് മണ്ണിട്ട് ഉയര്‍ത്തി ബസുകള്‍ കയറിയിറങ്ങി ഉറച്ച ശേഷം പൂട്ടുകട്ട ഇടും; ദീര്‍ഘദൂര സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചേക്കും

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോയിലെ പ്രധാനപ്പെട്ട ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് അനുഭവപ്പെടുന്ന യാത്രാദുരിതത്തിനു പരിഹാരം കാണാന്‍ ഗതാഗത മന്ത്രിയെ ഇവിടേക്ക് ക്ഷണിച്ചതായി മന്ത്രി വീണാ ജോര്‍ജ്. വരുമാനമുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ഡിപ്പോയെ തരംതാഴ്ത്തുകയും ചെയ്ത വാര്‍ത്തകള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്നും ഡിപ്പോയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കുമെന്നും വ്യക്തമാക്കി.

Advertisements

യാഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. യാഡ് മണ്ണിട്ട് ഉയര്‍ത്തി. അവിടെ ബസുകള്‍ കയറിയിറങ്ങി ശരിയായി ഉറച്ച ശേഷമേ പൂട്ടുകട്ട ഇടുകയുള്ളു. അല്ലെങ്കില്‍ പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡ് പോലെ തകരും. അതിനാലാണ് പണി നീളുന്നതെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്തനംതിട്ടയിലെ കെഎസ്ആര്‍ടിസിയുടെ പശ്ചാത്തല സൗകര്യവികസനത്തിന് മികച്ച പരിഗണനയാണു നല്‍കുന്നത്. ഇവിടെ സുസജ്ജമായ ഗാരേജിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒരുമാസത്തിനകം മറ്റു നടപടികള്‍ ആരംഭിക്കും. 4 കോടിയോളമാണ് ഇതിനായി വകയിരുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles