ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് 17ന് സന്നിധാനത്ത് നടക്കും

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ച അഞ്ചിനും ആറിനും തിരുവനന്തപുരം നന്തന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കും. ശബരിമലയിലേക്ക് 31ഉം മാളികപ്പുറത്തേക്ക് 22 അപേക്ഷകളാണ് ഉള്ളത്. ഇവരില്‍ നിന്നാണ് നറുക്കെടുപ്പിനുള്ള പട്ടിക തയാറാക്കുന്നത്.

Advertisements

മേല്‍ശാന്തി നറുക്കെടുപ്പ് 17ന് സന്നിധാനത്താണു നടക്കുക. മേല്‍ശാന്തി നിയമന നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആര്‍. ഭാസ്‌കരനെ നിരീക്ഷകനായി കോടതി നിയോഗിച്ചിട്ടുണ്ട്

Hot Topics

Related Articles