പത്തനംതിട്ട : ഭിന്നശേഷിക്കാരായ പൗരന്‍മാര്‍ക്ക് നിയമപരമായ രക്ഷകര്‍തൃത്വം നല്‍കുന്നതമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 22 അപേഷകര്‍ക്ക് നിയമപരമായി രക്ഷിതാക്കളെ അനുവദിച്ചു. വസ്തു സംബന്ധമായ 10 കേസുകള്‍ തീര്‍പ്പാക്കുകയും രണ്ടു അപേക്ഷകര്‍ക്ക് ലൈഫ് പദ്ധതിയില്‍ വീടിന് മുന്‍ഗണന ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂര്‍ത്തീകരിച്ചു. നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ ലോക്കല്‍ ലെവല്‍ കമ്മിറ്റി അംഗങ്ങള്‍ അപേക്ഷകരുടെ കുടുംബങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിശദമായി പഠിച്ച ശേഷമാണ് അവരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പു വരുത്തുന്ന തരത്തില്‍ അപേക്ഷകളില്‍ തീരുമാനം എടുത്തത്.
ഭിന്നശേഷിക്കാരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി നിയമപരമായ രക്ഷകര്‍തൃത്വം ഏറ്റെടുക്കുന്നവര്‍ അവരോടൊപ്പം താമസിച്ച് ശുശ്രൂഷിക്കുന്നവരും നിയമപരമായും സാമ്പത്തികമായുമുള്ള ഇടപെടലുകള്‍ ചെയ്യാന്‍ പ്രാപ്തിയുള്ളവരാണോയെന്നും കമ്മിറ്റി വിലയിരുത്തും.
ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ് മുതലായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോ , വാസയോഗ്യമായ ഭവനം ഉണ്ടോ, കുടുംബ സ്വത്ത് വിതം ചെയ്യുമ്പോള്‍ പിന്‍തുടര്‍ച്ചാവകാശ പ്രകാരമുള്ള ഭാഗം കിട്ടുന്നുണ്ടോ തുടങ്ങിയ പ്രശ്‌നങ്ങളിലും ട്രസ്റ്റ് ഇടപെടലുകള്‍ നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓട്ടിസം, സെറിബ്രല്‍പ്ലാസി , മെന്റെല്‍ റിട്ടാഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നീ വിഭാഗക്കാരെയാണ് നാഷണല്‍ ട്രസ്റ്റിന്റെ കമ്മിറ്റി പരിഗണിക്കുന്നത്.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കണ്‍വീനര്‍ കെ.പി രമേശ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജ് /സെക്രട്ടറി സി എസ് രാജശ്രീ, അംഗങ്ങളായ കെ.എം. കുര്യന്‍, അഡ്വ. പി.എസ് മുരളീധരന്‍ നായര്‍, അഡീഷണല്‍ ജില്ലാ പോലീസ് ചീഫ് ആര്‍. പ്രദീപ് കുമാര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ബി മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.