തിരുവല്ല കുറ്റൂരിൽ പാലത്തിനു സമീപം ഇരുമ്പ് വേലിയിൽ പെരുമ്പാമ്പ് കുടുങ്ങി

തിരുവല്ല : എം സി റോഡിലെ കുറ്റൂർ തോണ്ടറ പാലത്തിന്റെ അപ്പ്രോച്ച് റോഡിന് താഴെ ഇരുമ്പ് വേലിയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് 8 അടിയോളം നീളം വരുന്ന പാമ്പിനെ കണ്ടെത്തിയത്. ചെങ്ങന്നൂർ സ്വദേശിയും പാമ്പ് പിടുത്ത വിദഗ്ധനുമായ സാം സ്ഥലത്തെത്തി പത്തേകാലോടെ പാമ്പിനെ അതിവിദഗ്ധമായി പുറത്തെടുത്തു. റാന്നിയിൽ നിന്നും എത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പാമ്പിനെ കൈമാറുമെന്ന് സാം പറഞ്ഞു.

Advertisements

Hot Topics

Related Articles