കനത്ത മഴ; വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍, അതിജാഗ്രത; സമ്പൂര്‍ണവിവരങ്ങള്‍ അറിയാം

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ തുടരുന്നു. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലും ഇടുക്കിയിലെ കുട്ടിക്കാനത്തും ഉരുള്‍പൊട്ടി. 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.

Advertisements

മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കല്ലാര്‍കുട്ടി, േലാവര്‍ പെരിയാര്‍ അണക്കെട്ടുകള്‍ തുറന്നു. മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറും തുറന്ന നിലയിലാണ്. പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകള്‍ ചൊവ്വാഴ്ച തുറന്നു.
പത്തനംതിട്ട ജില്ലയില്‍ രാവിലെ ഉണ്ടായത് റെക്കോഡ് മഴ. രാവിലെ ഏഴുമുതല്‍ 10 മണിവരെയുള്ള മൂന്നു മണിക്കൂറിനിടെ പെയ്തത് 70 മില്ലീമീറ്റര്‍ മഴ. പ്രളയ കാലത്തിന് ശേഷം ആദ്യമായാണ് ജില്ലയില്‍ ഇത്രയും കനത്ത മഴ രേഖപ്പെടുത്തുന്നത്. എന്നിരുന്നാലും ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ കക്കി -ആനത്തോട് അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അതിനാല്‍ പ്രളയ ഭീഷണിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാലപ്പുഴയില്‍ ഉരുള്‍പൊട്ടി നിരവധി വീടുകളില്‍ വെള്ളം കയറി. പന്തളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ അപകടമുണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. ജില്ലയില്‍ എല്ലായിടത്തും കനത്ത മഴ തുടരുകയാണ്. റാന്നി താലൂക്കാശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രോഗികളെ ഒഴിപ്പിച്ചു.
ഇടുക്കിയില്‍ ആശങ്ക വിതച്ച് കനത്ത മഴ തുടരുന്നു. കുമളി-കോട്ടയം റോഡില്‍ കുട്ടിക്കാനത്തിന് താഴെ ഉരുള്‍പൊട്ടി. പുല്ലുപാറയിലാണ് ഉരുള്‍പൊട്ടിയത്. മണ്ണും കല്ലും ഒഴുകി വന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. തൊടുപുഴ, പെരിയാര്‍ എന്നിവിടങ്ങളില്‍ ജല നിരപ്പ് ഉയര്‍ന്നു. ഇടുക്കിയില്‍ മഴ തുടരുന്നത് ആശങ്ക വിതക്കുന്നുണ്ട്. പല പ്രദേശങ്ങളും മണ്ണിടിച്ചില്‍ ഭീതിയിലാണ്. കോട്ടയം ജില്ലയില്‍ കനത്ത മഴ. വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴ ശനിയാഴ്ചയും തുടരുന്നു. മലയോരമേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. മുണ്ടക്കയം-കുട്ടിക്കാനം റോഡില്‍ പുല്ലുപാറയില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളി വട്ടകപ്പാറയില്‍ പിച്ചകപ്പള്ളമേട്ടില്‍ അജി വീട് തകര്‍ന്നു. മുണ്ടക്കയം കോസ്വേയടക്കം പല റോഡുകളും വെള്ളത്തിലായി. കാഞ്ഞിരപ്പള്ളി-ആനക്കല്ല് റോഡിലും വെള്ളം നിറഞ്ഞു. പൂഞ്ഞാറില്‍ പല ഭാഗങ്ങളിലും തോടുകള്‍ കരകവിഞ്ഞൊഴുകി റോഡുകളില്‍ വെള്ളം കയറി. ചങ്ങനാശ്ശേരി-ആലപ്പുഴ കനാല്‍ നിറഞ്ഞൊഴുകിയതിനാല്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ബാധിച്ചു.

തിരുവനന്തപുരത്ത് ഇടിയോടു കൂടിയ ശക്തമായ മഴയാണ്. രാത്രി മുതല്‍ തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും മഴ തുടരുകയാണ്. തലസ്ഥാന നഗരിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയുടെ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ശക്തമായ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. മുണ്ടക്കയം കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് ടോപ്പ്, െകാക്കയാര്‍ പഞ്ചായത്തിലെ ഉറുമ്പിക്കര ടോപ്പ് എന്നിവിടങ്ങളില്‍ ഉള്‍െപാട്ടി. പിന്നാലെയുണ്ടായ ശക്തമായ വെള്ളപ്പാച്ചിലില്‍ ചെറുപാലങ്ങള്‍ ഒഴുകിപ്പോയി. പല റോഡുകളും വെള്ളത്തിലായി. ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വ്യാപകമായി കൃഷിയും നശിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി 26ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി – മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്രക്ക് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തി
കൊല്ലത്തും രാത്രി തുടങ്ങിയ മഴ തുടരുകയാണ്. കോട്ടയം നഗരത്തിലും കിഴക്കന്‍ മേഖലയിലും മഴ തുടരുകയാണ്. മലപ്പുറത്തും കോഴിക്കോട് നഗരത്തിലും മഴ നന്നേ കുറവാണ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം കേരളാ തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമാകുന്നത്.

Hot Topics

Related Articles