റാന്നിയില്‍ ജലസംഭരണി ഒഴുക്കില്‍പ്പെട്ടു; ജില്ലയില്‍ റെക്കോഡ് മഴ; ഡാമുകള്‍ തുറക്കുന്നതും തോരാത്ത മഴയും ഭീഷണി ആയേക്കും; പ്രളയഭീതിയില്‍ ജനങ്ങള്‍; വീഡിയോ കാണാം

പത്തനംതിട്ട: ജില്ലയുടെ പല ഭാഗത്തും കനത്ത മഴ തുടരുന്നു. പത്തനംതിട്ടയിലെ മലയാലപ്പുഴയിലും ഇടുക്കിയിലെ കുട്ടിക്കാനത്തും ഉരുള്‍പൊട്ടി. ജില്ലയില്‍ രാവിലെ റെക്കോഡ് മഴ രേഖപ്പെടുത്തി. രാവിലെ ഏഴുമുതല്‍ 10 മണിവരെയുള്ള മൂന്നു മണിക്കൂറിനിടെ പെയ്തത് 70 മില്ലീമീറ്റര്‍ മഴയാണ്. കനത്ത മഴ രേഖപ്പെടുത്തിയെങ്കിലും ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ കക്കി -ആനത്തോട് അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല.

മലയാലപ്പുഴയില്‍ ഉരുള്‍പൊട്ടി നിരവധി വീടുകളില്‍ വെള്ളം കയറി. പന്തളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ അപകടമുണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. ജില്ലയില്‍ എല്ലായിടത്തും കനത്ത മഴ തുടരുകയാണ്. റാന്നി താലൂക്കാശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രോഗികളെ ഒഴിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്ത് വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴ ശനിയാഴ്ചയും തുടരുന്നു. മലയോരമേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. മുണ്ടക്കയം-കുട്ടിക്കാനം റോഡില്‍ പുല്ലുപാറയില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളി വട്ടകപ്പാറയില്‍ പിച്ചകപ്പള്ളമേട്ടില്‍ അജി വീട് തകര്‍ന്നു. പൂഞ്ഞാറില്‍ പല ഭാഗങ്ങളിലും തോടുകള്‍ കരകവിഞ്ഞൊഴുകി റോഡുകളില്‍ വെള്ളം കയറി. ചങ്ങനാശ്ശേരി-ആലപ്പുഴ കനാല്‍ നിറഞ്ഞൊഴുകിയതിനാല്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ബാധിച്ചു. മലയോരമേഖല ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലുമാണ്.

Hot Topics

Related Articles