പ്രളയ സൂചന നൽകി പെരുമഴ: ഇത് വരെ പെയ്തത് 2018 ലെ പ്രളയത്തേക്കാൾ കൂടുതൽ മഴ: അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം : പെരുമഴ പ്രണയത്തിലേക്കുള്ള സൂചന നൽകി തുടർച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് പേമാരി തുടരുന്നു. 2018 ലെ പ്രളയ സമയത്ത് ലഭിച്ചതിനേക്കാൾ കൂടുതൽ മഴ , കഴിഞ്ഞ കുറച്ച് ദിവസം കൊണ്ടു തന്നെ ലഭിച്ചതായ കണക്കുകൾ ആണ് പുറത്ത് വരുന്നത്. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം കനത്ത മഴയിൽ മുങ്ങി നിൽക്കുകയാണ്.

Advertisements

കോട്ടയം പത്തനംതിട്ട തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട ജില്ലയിൽ ഡാമുകൾ തുറന്ന് വിടാൻ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മുണ്ടക്കയത്തും കണമലയിലും അടക്കം കനത്ത മഴയിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകി. മീനച്ചിൽ താലൂക്കിൽ 2 വീടുകൾ ഭാഗികമായി തകർന്നു. താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം തുറന്നു.
നിരവധി റോഡുകളിൽ വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴക്കെടുതി രൂക്ഷമാണ്. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ വെളളം കയറി, വിവിധ സ്ഥലങ്ങളിൽ കൈത്തോടുകൾ കരകവിഞ്ഞൊഴുകുകയാണ്. മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി. കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ മണ്ണിടിഞ്ഞ് വീണ് പിച്ചകപ്പള്ളിമേട് അജിയുടെ വീട് തകർന്നു. കുട്ടനാട്ടിൽ കനത്ത മഴ തുടരുകയാണ്. എസി റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി.

Hot Topics

Related Articles