സ്കൂൾ തുറപ്പ് : തിരുവല്ലയിൽ പോലീസ് ട്രാഫിക് ബോധവത്കരണ ക്ലാസ് നടത്തി

തിരുവല്ല : പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവല്ല പോലീസിന്റെ നേതൃത്വത്തിൽ സെന്റ് ജോൺസ് കത്തീഡ്രൽ ഹാളിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടന്നു. സ്കൂൾ ബസ് ഡ്രൈവന്മാർ, ജീവനക്കാർ, ബന്ധപ്പെട്ട അധ്യാപകർ എന്നിവരെ പങ്കെടുപ്പിച്ച് ഇന്ന് രാവിലെ 11 മണിക്ക് നടന്ന പരിപാടി തിരുവല്ല ഡിവൈഎസ്പി എസ്. അഷാദ് ഉദ്ഘാടനം ചെയ്തു. തിരുവല്ല എസ് ഐ കവിരാജ് അധ്യക്ഷത വഹിച്ചു. ട്രാഫിക് എസ് ഐ അനിരുദ്ധൻ, എ എസ്ഐ പി ബി ഹരിലാൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles