സേവനങ്ങള്‍ അര്‍ഹിക്കുന്നവരില്‍ കൃത്യമായി എത്തണം : ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍

പത്തനംതിട്ട :
ആരോഗ്യ മേഖലയിലെ സേവനങ്ങളില്‍ തടസങ്ങള്‍ വരാതെ അര്‍ഹിക്കുന്നവരിലേക്ക് കൃത്യമായി എത്തിക്കണമെന്ന് ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ആയുഷ്മാന്‍ഭവഃ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ഓരോ കാലാഘട്ടത്തിലും വിവിധ മാറ്റങ്ങളോടെയാണ് ആരോഗ്യ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നത്. ജില്ലയില്‍ സംഘടിപ്പിച്ച വിവിധ ആരോഗ്യപദ്ധതികള്‍ക്ക് നിരവധി ഗുണഭോക്താക്കള്‍ ഉണ്ടായിട്ടുണ്ട്. ആയുഷ്മാന്‍ഭവഃ കാമ്പയിനിലും ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

Advertisements

വിവിധ ആരോഗ്യ പരിരക്ഷ പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് ജനങ്ങളില്‍ എത്തിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയമാണ് ആയുഷ്മാന്‍ഭവഃ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 17 മുതല്‍ ആരംഭിക്കുന്ന കാമ്പയിനില്‍ എന്‍സിഡി, ക്ഷയം, കുഷ്ഠം, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം തുടങ്ങിയവ സംബന്ധിച്ച് ആരോഗ്യമേളകള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ടിന് തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഗ്രാമസഭകള്‍ സംഘടിപ്പിക്കും. രോഗിസുരക്ഷ വാരാചരണം, അവയവദാന പ്രതിജ്ഞ, രക്തദാനക്യാമ്പ് എന്നിവയും നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ ഡെപ്യൂട്ടി ഡിഎംഒ ഡോ. സി എസ് നന്ദിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജെഎഎംഒ ഡോ. എസ് സേതുലക്ഷ്മി അവയവദാന പ്രതിജ്ഞ ചൊല്ലികൊടുത്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles