തിരുവല്ലയിൽ വീണ്ടും പാമ്പിനെ പിടികൂടി : പിടികൂടിയത് രണ്ട് മൂർഖൻ പാമ്പിനെ

തിരുവല്ല : പൊടിയാടി വൈക്കത്തില്ലം കരപുഴ വീട്ടിൽ ശശീന്ദ്രൻ നായരുടെ വീടിനു സമീപം രണ്ടു മൂർഖൻ പാമ്പുകളെ പിടികൂടി. വൈകുന്നേരം 4 മണിയോടെ പാമ്പിനെ കണ്ട ഉടനേ തന്നെ അയൽവാസിയായ സതീഷ് നായർ സ്നേക്ക് റെസ്ക്യൂ അംഗം ചക്കുളം പ്രജീഷിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ അഞ്ചരയടിയോളം നീളമുള്ള 2 മൂർഖൻ പാമ്പുകളെ കണ്ടെത്തുകയായിരുന്നു.
മൂർഖൻ പാമ്പുകളെ റാന്നി ഫോറസ്റ്റ് ഓഫീസർമാർക്ക് കൈമാറുമെന്ന് ചക്കുളം പ്രജീഷ് അറിയിച്ചു.

Advertisements

Hot Topics

Related Articles