തിരുവല്ലയിൽ ഇരുമ്പ് തൊട്ടി ഉപയോഗിച്ച് യുവാവിന്റെ തല അടിച്ച് പൊട്ടിച്ചു : രണ്ട് ആന പാപ്പാന്മാർ അറസ്റ്റിൽ

തിരുവല്ല : മദ്യപിച്ച് ലക്ക് കെട്ട് സമീപവാസികളുമായി ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് ഇരുമ്പ് തൊട്ടി ഉപയോഗിച്ച് യുവാവിന്റെ തലയടിച്ച് പൊട്ടിച്ച സംഭവത്തിൽ രണ്ട് ആന പാപ്പാന്മാർ തിരുവല്ല പോലീസിന്റെ പിടിയിലായി. പായിപ്പാട് ഇല്ലത്ത് പറമ്പിൽ ഇബ്രാഹിം കുട്ടി, വാഗമൺ കോലാഹലമേട് വയലാറ്റു പറമ്പിൽ രഞ്ജിത്ത് റെജി എന്നിവരാണ് തിരുവല്ല പോലീസിന്റെ പിടിയിലായത് . നന്നൂർ മുല്ലശ്ശേരിൽ വീട്ടിൽ ആകാശ് ( 21 ) നെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് പ്രതികൾ പിടിയിലായത് . വള്ളംകുളം നന്നൂരിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

Advertisements

വള്ളംകുളം നാരായണൻകുട്ടി എന്ന ആനയുടെ ഒന്നാം പാപ്പാനും മൂന്നാം പാപ്പാനും ആണ് പിടിയിലായത് . ആനയെ തളച്ചശേഷം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ഇബ്രാഹിംകുട്ടിയും രഞ്ജിത്തും ചേർന്ന് ആകാശും സുഹൃത്തുക്കളുമായി വാക്കേറ്റം ഉണ്ടായി. ഇതേ തുടർന്ന് ഇരുമ്പ് തൊട്ടിയും വടിയും ഉപയോഗിച്ച് ഇരുവരും ചേർന്ന് ആകാശിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ആകാശിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles