തിരുവല്ല : തിരുവല്ലയിൽ സ്റ്റേഷനറിക്കട നടത്തുന്ന
സ്ത്രീയുടെ കഴുത്തിൽ നിന്നും ബൈക്കിലെത്തിയവർ സ്വർണമാല കവർന്നു. കാവുംഭാഗം
അഞ്ചൽക്കുറ്റിക്ക് സമീപം പനച്ചമൂട്ടിൽ സന്ധ്യാഭവനിൽ കൃഷ്ണ ഷേണായിയുടെ ഭാര്യ മംഗള ഷേണായി(61)യുടെ ഒന്നരപ്പവൻ തൂക്കമുള്ള മാലയാണ് പൊട്ടിച്ചത്.
വീടിന് സമീപമുള്ള കടയിൽ കൃഷ്ണ ഷേണായി കൗണ്ടറിന് സമീപവും മംഗള കടയ്ക്കുളളിലും ഇരിക്കുകയായിരുന്നു. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ പിന്നിലിരുന്ന യുവാവ് ഇവരുടെ കടയിലെത്തി പത്തുരൂപ നീട്ടി സാധനം ചോദിക്കുന്നതിനിടെ മംഗളയെ തള്ളിയിട്ട് മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ
കേറി രക്ഷപെടുകയായിരുന്നു.
തിരുവല്ല പോലീസ് കേസെടുത്തു.
Advertisements