തിരുവല്ല കുറ്റപ്പുഴ കരിമ്പനാമണ്ണില്‍ സുഷമ സഖറിയ

തിരുവല്ല: കുറ്റപ്പുഴ കരിമ്പനാമണ്ണില്‍ ജോര്‍ജ് ഉമ്മന്റെ ഭാര്യയും തിരുവല്ല ടൈറ്റസ് സെക്കന്റ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ സുഷമ സഖറിയ (72) അന്തരിച്ചു. പരേത കോഴഞ്ചേരി മലയാറ്റൂര്‍ ഇരട്ടോലില്‍ കുടുംബാംഗമാണ്.
മക്കള്‍: സുമേഷ്, ഡോ. സുബി, സൂരജ്. മരുമക്കള്‍: സീമ, ഡോ. രഞ്ജു, ജോയ്‌സ്. തിരുവല്ല മാര്‍ത്തോമ്മാ കോളജിന്റെയും പെരുമ്പാവൂര്‍ മാര്‍ത്തോമ്മാ വിമന്‍സ് കോളജിന്റെയും ഗവേണിംഗ് ബോര്‍ഡ് അംഗം, തിരുവല്ല ക്രൈസ്തവ സാഹിത്യ സമിതി ട്രഷറാര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisements

ഭൗതികശരീരം ആഗസ്റ്റ് 6 (ഞായർ) വൈകിട്ട് ആറു മണിക്ക് കുറ്റപ്പുഴയിലുള്ള ഭവനത്തില്‍ കൊണ്ടുവരും. തിങ്കളാഴ്ച രാവിലെ 9.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം കുറ്റപ്പുഴ ജറുസലേം മാര്‍ത്തോമ്മാ പള്ളിയില്‍ 12 മണി വരെ പൊതുദര്‍ശനം. സംസ്‌കാരം ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പായുടെ കാര്‍മികത്വത്തില്‍ രണ്ടു മണിക്ക് ആനിക്കാട് നൂറോന്മാവ് സെന്റ്. തോമസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.