തിരുവല്ല :
കാരുണ്യ ഹെൽത്ത് ഫൗണ്ടേഷൻ വള്ളംകുളം സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 182 കുട്ടികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ ബാഗ് സ്നേഹസഞ്ചി നൽകി. സ്നേഹസഞ്ചി വിതരണ ഉദ്ഘാടനം സിപിഐ എം
ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സോണൽ സെക്രട്ടറി രാജീവ് എൻ. എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെൽത്ത് ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ. അഭിനേഷ് ഗോപൻ സ്വാഗതം പറഞ്ഞു. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ , അഡ്വ. രാജീവ്. എൻ, അഡ്വ. അഭിലാഷ് ഗോപൻ, പ്രകാശ് വള്ളംകുളം, അഭിലാഷ് കെ. ജെ എന്നിവർ സംസാരിച്ചു. മോട്ടിവേഷൻ ട്രെയിനർ മാത്യു കോശി കുട്ടികൾക്ക് ക്ലാസെടുത്തു.
Advertisements