തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടയവും- ബോധവത്കരണ സദസ്സും നടത്തി

തിരുവാർപ്പ് : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടയവും- ബോധവത്കരണ സദസ്സും നടത്തി. ആമ്പക്കുഴികവലയിൽ നിന്നാരംഭിച്ച കൂട്ടയോട്ടം ബഹുമാനപ്പെട്ട കുമരകം സറ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ, ഷിജി കെ ഫ്‌ളാഗോഫ് ചെയ്തു.
തുടർന്ന് ഇല്ലിക്കൽ കവലയിൽ നടന്ന സാമാപന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനീഷ് ഒ.എസ് അദ്ധ്യഷത വഹിച്ചു, വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ അജയ് കെ.ആർ സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ സജിമോൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഷീനാമോൾ പ.എസ് , പഞ്ചായത്തംഗങ്ങളായ ഹസീത ടീച്ചർ, സുമേഷ് കാഞ്ഞിരം, സിഡിഎസ് ചെയർപേഴ്‌സൺ രജനി മോഹൻദാസ്, ബിബി ടീച്ചർ,അസ്സി: സെക്രട്ടറി മനു കെ കെ തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles