എസ് എഫ് ഐ കോട്ടയായ വെണ്ണിക്കുളം പോളിടെക്നിക് തിരിച്ച് പിടിച്ച് കെ എസ് യു : ചെയർമാൻ സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

തിരുവല്ല : കാൽ നൂറ്റാണ്ടു കാലം എസ് എഫ് ഐ ഏകപക്ഷീയമായി വിജയിച്ചിരുന്ന വെണ്ണിക്കുളം പോളി ടെക്‌നിക് കോളേജിൽ കെ എസ് യു വിന് മുന്നേറ്റം.
കെ എസ് യു ചെയർമാൻ സ്ഥാനാർഥി വൈഷ്ണവ് എതിർ ഇല്ലാതെ തിരഞ്ഞെടുക്കപ്പെട്ടു .
ഇന്ന് നടന്ന ഇലക്ഷനിൽ ആർട്സ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സൂരജ് എസ് പി 18 വോട്ടുകൾക്കാണ് പരാജയപ്പെട്ടതെങ്കിലും വലിയ മുന്നേറ്റം കാഴ്ചവെച്ചു. എസ് എഫ് ഐ ക്ക് 210, കെ എസ് യു 192, അസാധു വോട്ട് 6 എന്നിങ്ങനെയാണ് വോട്ടിംഗ് നില.

Advertisements

ചെയർമാനായി വിജയിച്ച വൈഷ്ണവിന് അനുമോദന യോഗം പുറമറ്റം ഗ്രാമപഞ്ചായത്ത്‌ അംഗം രശ്മിമോൾ ഉദ്ഘാടനം ചെയ്തു . യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, കെ എസ് യു ജില്ല ഭാരവാഹികൾ ടോണി ഇട്ടി, ജോയൽ തേരകത്തിനാൽ, ജോഷ്വാ തേരകത്തിനാൽ, സനോജ് സണ്ണി, ആകാശ് വി ആർ, യൂണിറ്റ് പ്രസിഡന്റ്‌ സൂരജ് എസ് പി, സിദ്ധാർഥ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles