വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

റാന്നി : വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പേഴുംപാറ അരീക്കക്കാവ് കരിമ്പേങ്ങൽ അമീർഷാ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മണ്ണാറക്കുളഞ്ഞിയിൽ വെച്ച് അമീർഷാ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് ആയിരുന്നു അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അമീർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
സിപിഎം അരീക്കക്കാവ് ബ്രാഞ്ച് സെക്രട്ടറി കെ കെ ഷാജി പിതാവും റെജീന മാതാവുമാണ്. സഹോദരങ്ങൾ : അക്ബർ ഷാ, ദിൽഷ.

Hot Topics

Related Articles