തിരുവല്ല : യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണം ദിനത്തിൽ വീടുകളിൽ തയ്യാറാക്കിയ വിഭവങ്ങൾ കൊണ്ട് വൈ എം സി എ ജംഗ്ഷനിൽ
ഓണസദ്യ വിളമ്പി
തെരുവിൽ സഹജീവികളോടൊപ്പം ഓണാഘോഷം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, എബ്രഹാം കറ്റോട്, കൊച്ചുമോൾ പ്രദീപ്, ടോണി ഇട്ടി, ബ്ലസൻ പാലത്തിങ്കൽ, ജിബിൻ കാലായിൽ, അശോക് കുമാർ, മനോജ് കവിയൂർ, ജേക്കബ് വർഗീസ്, അനിത സുധീഷ്, ജിറ്റി മേരി ചെറിയാൻ, അശോക്, ജിബിൻ തച്ചമല എന്നിവർ നേതൃത്വം നൽകി.
Advertisements