പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ചുമതലയേറ്റു

പത്തനംതിട്ട : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി എസ് സന്തോഷ് കുമാര്‍ ചുമതലയേറ്റു. തിരുവനന്തപുരത്ത് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ റിസര്‍ച്ച് ആന്‍ഡ് റഫറന്‍സ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. മന്ത്രി കെ. കൃഷ്ണന്‍കുട്ടി ജലവിഭവ വകുപ്പ് മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ മാധ്യമസ്ഥാപനങ്ങളില്‍ 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശേഷം ഐആന്‍ഡ്പിആര്‍ഡിയില്‍ ജോലിയില്‍ പ്രവേശിച്ച സന്തോഷ് കുമാര്‍ അസിസ്റ്റന്റ് എഡിറ്റര്‍ എന്ന നിലയില്‍ മുമ്പ് പത്തനംതിട്ടയിലും പ്രവര്‍ത്തിച്ചിരുന്നു.

Hot Topics

Related Articles