തിരുവല്ല : കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ കള്ളക്കേസിൽ പെടുത്തി അറസ്റ്റ് ചെയ്ത ഭരണകൂട ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ജിബിൻ കാലായിൽ, രാജേഷ് മലയിൽ, ബെന്നി സ്‌കറിയ, എ ജി ജയദേവൻ, വിനു ജേക്കബ്, ജേക്കബ് വർഗീസ്, ശില്പ സൂസൻ, മുന്ന വസിഷ്ടൻ, ബിപിൻ പി തോമസ്, പി. പി ശ്രീനാഥ്, ടോണി ഇട്ടി, ജെയ്സൺ പടിയറ, ജോമി മുണ്ടകത്തിൽ, അഡ്വ. രേഷ്മ ആർ, നൗഷാദ് മറ്റപ്പള്ളി, മിഥുൻ കെ ദാസ്, ജിജി പെരിങ്ങര, വർക്കി സാമൂവൽ, ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.