ഉത്തരേന്ത്യന്‍ വിതരണാവകാശത്തില്‍ ആദ്യ ഭാഗത്തിന്‍റെ ബജറ്റിന് തുല്യമെത്തി പുഷ്പ 2 

തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ കാര്യമായ വിജയം നേടാന്‍ തുടങ്ങിയത് എസ് എസ് രാജമൗലിയുടെ ബാഹുബലി മുതലാണ്. പിന്നീടിങ്ങോട്ട് ബാഹുബലി 2, കെജിഎഫ് ഫ്രാഞ്ചൈസി, കാന്താര തുടങ്ങി നിരവധി ചിത്രങ്ങള്‍ നോര്‍ത്ത് ഇന്ത്യയില്‍ മികച്ച കളക്ഷന്‍ നേടി. അക്കൂട്ടത്തിലെ പ്രധാന ചിത്രമായിരുന്നു അല്ലു അര്‍ജുന്‍ നായകനായ പുഷ്പ. 

സുകുമാറിന്‍റെ സംവിധാനത്തില്‍ അല്ലു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആക്ഷന്‍ ഡ്രാമ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്ന അപ്കമിംഗ് റിലീസുകളിലൊന്നാണ് പുഷ്പ 2. ഇപ്പോഴിതാ ഉത്തരേന്ത്യന്‍ വിതരണാവകാശത്തില്‍ ഞെട്ടിക്കുകയാണ് ചിത്രം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉത്തരേന്ത്യന്‍ വിതരണാവകാശത്തിലൂടെ പുഷ്പ 2 നേടിയിരിക്കുന്നത് 200 കോടിയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുഷ്‍പ 1 ന്‍റെ ബജറ്റ് 200 കോടിക്കും 250 കോടിക്കും ഇടയിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അനില്‍ തടാനിയുടെ എഎ ഫിലിംസ് ആണ് പുഷ്പ 2 ന്‍റെ നോര്‍ത്ത് ഇന്ത്യന്‍ വിതരണാവകാശം നേടിയിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉള്ള മറ്റ് ചില ചിത്രങ്ങളുടെ ഉത്തരേന്ത്യന്‍ വിതരണാവകാശവും എഎ ഫിലിംസ് സ്വന്തമാക്കിയിട്ടുണ്ട്. 

പ്രഭാസ് നായകനാവുന്ന കല്‍കി 2898 എഡി, ജൂനിയര്‍ എന്‍ടിആര്‍ നായകനാവുന്ന ദേവര: പാര്‍ട്ട് 1 എന്നിവയാണ് അവ. ഇതില്‍ ദേവരയുടെ വിതരണാവകാശം നേടിയിരിക്കുന്നത് എഎ ഫിലിംസിനൊപ്പം ധര്‍മ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 

കല്‍കിയുടെ ഉത്തരേന്ത്യന്‍ വിതരണാവകാശം 75 കോടി മുടക്കിയാണ് എഎ ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നത്. ദേവരയുടേത് 50 കോടി മുടക്കിയും. ഷങ്കറിന്‍റെ കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 നും നോര്‍ത്ത് ഇന്ത്യന്‍ റൈറ്റ്സില്‍ മികച്ച തുക ലഭിച്ചിട്ടുണ്ട്. 20 കോടി മുടക്കി ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് വാങ്ങിയിരിക്കുന്നത് പെന്‍ മരുധര്‍ ആണ്.

Hot Topics

Related Articles