സുഗന്ധഗിരി മരം മുറി; 18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ സസ്പെൻഡ് ചെയ്തത് 9 പേരെ

കല്‍പ്പറ്റ : സുഗന്ധഗിരി മരം മുറിയില്‍ സൗത്ത് വയനാട് ഡിഎഫ്‌ഒ എ ഷജ്ന അടക്കം കൂടുതല്‍ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഫ്ലൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വനം വകുപ്പ് വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ റേഞ്ച് ഓഫീസർ കെ നീതുവിനെ സസ്പെൻഡ് ചെയ്തിരുന്നു. വനംവകുപ്പിലെ 18 ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിക്ക് ശുപാർശ. ഇതില്‍ 9 പേർക്കെതിരെ ഇതിനകം നടപടി എടുത്തു.

ബാക്കിയുള്ള വാച്ചർമാർ, ബീറ്റ് ഓഫീസർമാർക്കുമെതിരെ ഉടൻ നടപടി എടുക്കും. സുഗന്ധഗിരിയില്‍ അനധികൃത മരംമുറി നടന്ന സംഭവത്തില്‍ 18 ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. വീടുകള്‍ക്ക് ഭീഷണിയായിരുന്ന 20 മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിന്റെ മറവില്‍ നൂറിലേറെ മരങ്ങള്‍ മുറിച്ചുകടത്തയെന്നതാണ് കേസ്.

Hot Topics

Related Articles