പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് : പ്രകടനത്തിനിടെ അക്രമം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ജെയ്ക് സി തോമസ് 

മണർകാട് : പ്രകടനത്തിനിടെ അക്രമം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഇടത് സ്ഥാനാർത്തി ജെയ്ക് സി തോമസിന്റെ ആരോപണം. ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ വീട് കയറി ആക്രമിക്കുകയാണ് ചെയ്തത്. കട അടിച്ചു തകർക്കുകയും ചെയ്തു. ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായെന്ന വാദം തെറ്റാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളാണ് അക്രമത്തിന് നേതൃത്വം നൽകിയത്. 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റുവെന്നും നടന്നത് യൂത്ത് കോൺഗ്രസിന്റെ ഏകപക്ഷീയ അക്രമമാണെന്നും ജെയ്ക് ആരോപിച്ചു.

Advertisements

മണര്‍കാടാണ് ഡിവൈഎഫ്ഐ – യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുകയും പൊലീസ് ലാത്തി വീശുകയും ചെയ്തു. കല്ലേറില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിക്കും പരുക്കേറ്റു. സംഘർഷത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവിഭാഗത്തെയും പിരിച്ചുവിടാനുള്ള ശ്രമത്തിലാണ് പൊലീസ്. നിലവിൽ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ചാണ്ടി ഉമ്മന്‍ ക്ഷേത്ര ദര്‍ശനത്തിനായി മണര്‍കാട് എത്തിയിരുന്നു. അവിടെ നിന്നും തിരികെ പോകുമ്പോള്‍ ചാണ്ടി ഉമ്മനെ ബൈക്കില്‍ പിന്തുടര്‍ന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവെെഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് കോണ്ഡഗ്രസ് ആരോപിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.