കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് എൻ ഡി എ ഇലക്ഷൻ കൺവൻഷൻ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഡോ രാധമോഹൻ അഗർവാൾ എംപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ ഡി എ കൺവീനറും ബി ഡി ജെ എസ് സംസ്ഥാന പ്രസിഡന്റ്റുമായ തുഷാർ വെള്ളാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. എൻ ഡി എ കോ കൺവീനർ പി കെ കൃഷ്ണദാസ് ഇലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചു.
ജനാധിപത്യ രാഷ്ട്രീയ പാർട്ടി അധ്യക്ഷ സി കെ ജാനു, മുൻകേന്ദ്ര മന്ത്രി ഒ രാജഗോപാൽ, ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷൻ എജി തങ്കപ്പൻ, ആർഎൽ ജെ പി സംസ്ഥാന അധ്യക്ഷൻ എം മെഹബൂബ്, നാഷണൽ കേരള കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കുരുവിള മാത്യൂസ്, എൽജെപി സംസ്ഥാന സെക്രട്ടറി രമ ജോർജ്, നമുക്കറിയാം കാമരാജ് കോൺഗ്രസ് അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖർ, സോഷ്യലിസ്റ്റ് പാർട്ടി അധ്യക്ഷൻ വി വി രാജേന്ദ്രൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം രമേശ്, അഡ്വക്കറ്റ് ജോർജ് കുര്യൻ, സി കൃഷ്ണകുമാർ, പി സുധീർ, സ്ഥാനാർഥി ലിജിൻ ലാൽ തുടങ്ങിയവർ സംസാരിച്ചു.