വിശ്വകർമ്മ ദിനം പൊതു അവധിയായി പ്രഖ്യാപിക്കണം: വിശ്വകർമ്മ യുവജന സംഘം 

പാലക്കാട്: അഖില കേരള വിശ്വകർമ്മ മഹാസഭയുടെ യുവജന വിഭാഗമായ കേരള വിശ്വകർമ്മ യുവജന സംഘം ജില്ലാ സമ്മേളനത്തിൽ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പി.എം വിശ്വകർമ്മയോജന പദ്ധതിയെ സ്വാഗതം ചെയ്തു. സെപ്റ്റംബർ 17 വിശ്വകർമ്മ ദിനം പൊതു അവധി പ്രഖ്യാപിക്കണമെന്ന്  സംസ്ഥാന പ്രസിഡൻ്റ് ഇ.എസ് നിധീഷ് ആവശ്യപ്പെട്ടു. കേരള വിശ്വകർമ്മ യുവജന സംഘം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അഖില കേരള വിശ്വകർമ്മ മഹാസഭ ഏകോപന സമിതി അംഗം എ.സി. ഷണ്മുഖനാചാരി മുഖ്യ പ്രഭാഷണം നടത്തി. യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജിത്ത് ശിവൻ വരണാധികാരിയായി തെരെഞ്ഞെടുപ്പ് നടത്തി. സംസ്ഥാന ട്രഷറർ എം.ആർ.സതീഷ് കുമാർ മികച്ച ജില്ലാ പ്രവർത്തകരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി ഡെറിൻ ദിവാകരൻ മികച്ച യൂണിയനുകളെ ആദരിച്ചു.  ജില്ലാ സെക്രട്ടറി രാകേഷ് രാമശ്ശേരി സ്വാഗതവും കൃതജ്ഞതയും പറഞ്ഞു.

Hot Topics

Related Articles