കോട്ടയം മീനടത്ത് പെരുമ്പാമ്പ് വലയിലായി ; കുടുങ്ങിയത് മീൻ പിടിക്കാനായി ഇട്ടിരുന്ന കൂട്ടിൽ

മീനടം : മീനടത്ത് പെരുമ്പമ്പിനെ പിടികൂടി. മീൻ പിടിക്കാനായി ഇട്ടിരുന്ന കൂടിൽ പെരുമ്പാമ്പ് കുടുങ്ങുകയായിരുന്നു.
മീനടം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ഉറുമ്പയിൽ മാത്യു തോമസ് വീടിന് സമീപത്തെ തോട്ടിൽ മീൻ പിടിക്കാനായി ഇട്ടിരുന്ന കൂടിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്.

രാവിലെ മീൻ കൂട് നോക്കുവാൻ വന്നപ്പോൾ ആണ് പെരുമ്പാമ്പ് കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ സിപിഐഎം ലോക്കൽ സെക്രട്ടറി സന്തോഷ് വർക്കി , വാർഡ് മെമ്പർ അർജുൻ എന്നിവർ ചേർന്ന് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ ഏറ്റുവാങ്ങി.

Hot Topics

Related Articles