ഇന്ധന വില വർധനവ് ; ഏറ്റുമാനൂരിൽ സിപിഎം നേതൃത്വത്തിൽ ധർണ്ണ നടത്തി

ഏറ്റുമാനൂർ : പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ രാജ്യവ്യാപകമായി സിപിഎം നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി ഏറ്റുമാനൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ: കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മറ്റി അംഗങ്ങളായ, എം എസ് സാനു, കെ എൻ രവി , ഇ എസ് ബിജു. ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles