റാഗിങ് പരാതി ; മുക്കം ഐ.എച്ച്‌.ആര്‍.ഡി കോളജിൽ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി ; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: റാഗിങ്ങിന്‍റെ പേരില്‍ സംഘർഷം നിരവധി വിദ്യാത്ഥികൾക്ക് പരിക്ക്. മുക്കം ഐ.എച്ച്‌.ആര്‍.ഡി കോളജിലാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ റാഗിംഗിന്റെ പേരിൽ ഏറ്റുമുട്ടിയത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.

കഴിഞ്ഞ വ്യാഴാഴ്ച മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്തുവെന്ന് പരാതി ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച്‌ ഉടലെടുത്ത പ്രശ്നങ്ങളാണ് ഇന്ന് അക്രമത്തില്‍ കലാശിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വടി അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ വിദ്യാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles