തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാനിയെ നായകനാകുന്ന പുതിയ ചിത്രം ശ്യാം സിന്‍ഹ റോയിറോയിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ബാംഗ്ലൂർ : തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാനിയെ നായകനാകുന്ന പുതിയ ചിത്രം ശ്യാം സിന്‍ഹ റോയിറോയിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം നിഹാരിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ശ്രീ വെങ്കട്ട് ബോയ്നപ്പള്ളിയാണ്.ചിത്രം ഡിസംബര്‍ 24ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും

ഇത് വരെ ഇറങ്ങിയ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ടീസറും ഇതോനോടകം തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ചിട്ടുണ്ട്,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമയുടെ പോസ്റ്റ് തിയറ്റര്‍ അവകാശങ്ങള്‍ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ശ്യാം സിംഗാ റോയ് എന്ന സിനിമ തിയറ്റര്‍ റിലീസായി ആഴ്ചകള്‍ക്കുശേഷം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗിന് ലഭ്യമാക്കും. ഈ ഫാന്റസി ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെപ്റ്റംബർ മാസം പൂര്‍ത്തിയായി, ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. രാഹുല്‍ സംക്രിത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൃതി ഷെട്ടി,ജിഷു സെന്‍ഗുപ്ത, രാഹുല്‍ രവീന്ദ്രന്‍, മുരളി ശര്‍മ, അഭിനവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു പീരിയഡ് ഡ്രാമയായി എത്തുന്ന ചിത്രത്തില്‍ നാനി ശ്യാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊല്‍ക്കത്തയില്‍ നടക്കുന്ന കഥയായിട്ടാണ് ചിത്രം എത്തുന്നത്.

Hot Topics

Related Articles