പ്രപഞ്ചം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മോദി ദൈവത്തിന് ക്ലാസെടുക്കും ; എല്ലാ വിഷയത്തെ കുറിച്ചും അറിവുണ്ടെന്ന് നടിക്കുന്ന ചിലരാണ് ഇന്ത്യ ഭരിക്കുന്നത് ; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂസ് ഡെസ്ക് : എല്ലാ വിഷയത്തെ കുറിച്ചും അറിവുണ്ടെന്ന് നടിക്കുന്ന ചിലരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.അവര്‍ ദൈവത്തെ പോലും പഠിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരത്തിലുള്ള ഒരാളാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇന്ത്യന്‍ വംശജരുമായി ആശയ വിനിമയം നടത്തുകയായിരുന്നു അദ്ദേഹം. മൂന്നു ദിവസത്തെ പര്യടനത്തിനാണ് രാഹുല്‍ അമേരിക്കയിലെത്തിയത്.

Advertisements

‘നിങ്ങള്‍ മോദിയെ ദൈവത്തിന് അരികില്‍ കൊണ്ടിരിത്തിയാല്‍ പ്രപഞ്ചം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അദ്ദേഹം ദൈവത്തിന് ക്ലാസെടുക്കാന്‍ തുടങ്ങും’-രാഹുല്‍ പരിഹസിച്ചു. എല്ലാം അറിയുന്ന കുറച്ച്‌ ആളുകളുണ്ട്. അവര്‍ ശാസ്ത്രജ്ഞര്‍ക്ക് സയന്‍സിനെ പറ്റി ഉപദേശം നല്‍കും, ചരിത്രകാരന്‍മാര്‍ക്ക് ചരിത്രം പറഞ്ഞു കൊടുക്കും, സൈനികര്‍ക്ക് യുദ്ധ തന്ത്രങ്ങളും പറഞ്ഞു കൊടുക്കും. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് ഒന്നുമറിയില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താന്‍ നടത്തിയ ഭാരത് ജോഡോ യാത്ര തടയാനായി സര്‍ക്കാര്‍ കഴിയുംവിധം ശ്രമിച്ചെന്നും എന്നാല്‍ യാത്ര താന്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയു ബഹുമാനിക്കുന്നു. അത് തന്നെയാണ് ഇന്ത്യയിലെ പ്രവാസി സമൂഹവും ചെയ്യുന്നത്. ഈ മൂല്യങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കിയില്ലായിരുന്നു എങ്കില്‍ നിങ്ങള്‍ ഇവിടെ എത്തില്ലായിരുന്നു. നിങ്ങള്‍ വെറുപ്പിലാണ് വിശ്വസിച്ചിരുന്നതെങ്കില്‍ നിങ്ങളിപ്പോള്‍ ഏതെങ്കിലും ബിജെപി യോഗത്തിന്റെ മുന്നില്‍ ഇരിക്കുമായിരുന്നു. ഞാന്‍ മന്‍ കി ബാത് നടത്തുമായിരുന്നു’-രാഹുല്‍ പറഞ്ഞു.

Hot Topics

Related Articles