എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ ; അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ്  അധികാരത്തിലെത്തും ; രാഹുൽ ഗാന്ധി 

ഐസ്വാള്‍ : ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളില്‍ അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ എന്ന മുഖവുരയോടെ മിസോറാമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. സമൂഹമാദ്ധ്യമത്തിലും രാഹുല്‍ ഇത് ആവര്‍ത്തിച്ചു. മദ്ധ്യപ്രദേശില്‍ ബി.ജെ.പിയെ വീഴ്ത്തും. ഛത്തീസ്ഗഢില്‍ കഴിഞ്ഞതവണ അവരെ തൂത്തെറിഞ്ഞു. ഇത്തവണയും പരാജയപ്പെടുത്തും. രാജസ്ഥാനില്‍ നിലംപരിശാക്കി. അതാവര്‍ത്തിക്കും. വടക്കു കിഴക്കും തെലങ്കാനയും നേടും. 

Advertisements

കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആശയങ്ങള്‍ ആര്‍ക്കും വിലകുറച്ച്‌ കാണാനാകില്ല. ഭരണമുന്നണിയായ മിസോ നാഷണല്‍ ഫ്രണ്ടിനെയും മുഖ്യ എതിരാളിയായ സോറം പീപ്പിള്‍സ് മൂവ്‌മെന്റിനെയും ഉപയോഗിച്ച്‌ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ അടിത്തറയൊരുക്കാനാണ് ബി.ജെ.പി ശ്രമം. രാജ്യത്തെ 60 ശതമാനം ജനങ്ങളെയും പ്രതിനിധീകരിക്കുന്നത് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ” മുന്നണിയാണ്. മിസോറാമില്‍ അധികാരത്തിലെത്തിയാല്‍ വാ‌ര്‍ദ്ധക്യ പെൻഷൻ മാസം 2,000 രൂപ നല്‍കും. പാചകവാതകം 750 രൂപയ്ക്ക് നല്‍കും. സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്നും കൂടുതല്‍ പേരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുമെന്നും പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് ലുംഗ്‌ലെയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ആര്‍.എസ്.എസിനെതിരെ രാഹുല്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ആര്‍.എസ്.എസ് ഭീഷണിയാണ്. അവരുടെ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം മൂലം ജനങ്ങള്‍ അവരുടെ പ്രാദേശിക സംസ്കാരത്തില്‍ നിന്ന് അകലുന്നു. വടക്കു കിഴക്കൻ മേഖലയിലെ സംസ്കാരവും ഭാഷയും മത വിശ്വാസവും ഇല്ലാതാക്കാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്. ഒരു ആശയവും സംഘടനയും രാജ്യം ഭരിക്കണമെന്ന് ആര്‍.എസ്.എസ് വിശ്വസിക്കുന്നു. മിസോറാം അവരുടെ ഭാവിക്കായി അനുയോജ്യ തീരുമാനമെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കലാപ ബാധിതമായ മണിപ്പൂര്‍ ഇതുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.