കോട്ടയം : വയനാട് എം.പി. രാഹുൽ ഗാന്ധിയുടെ
ഓഫീസ് തകർത്തതും
ജീവനക്കാരെ മർദ്ദിച്ചതും
ഒരു വിദ്യാർത്ഥി സംഘടനയുടെ മൃഗീയ മുഖമാണ് തുറന്ന് കാണിക്കുന്നതെന്ന്
അഡ്വ ടോമി കല്ലാനി പറഞ്ഞു . കേരള എൻ ജി ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിന് മുമ്പിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സംഗമത്തിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ചു കെ.മാത്യു , ജില്ലാ സെക്രട്ടറി സോജാ തോമസ്, ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ, ,സംസ്ഥാന സെക്രട്ടറിയേറ്റംഗം അഷറഫ് പറപ്പള്ളി , സംസ്ഥാന കമ്മിററിയംഗങ്ങളായ പി. എച്ച് ഹാരിസ്മോൻ സെലസ്റ്റിൻ സേവ്യർ , ഫിറോസ്ഖാൻ, സുരേഷ് ബാബു, ഇ.എസ് അനിൽകുമാർ, ബിജോ വി സുഗതൻ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ നേതാക്കളായ ജെ. ജോബിൻസൺ, ജോഷി മാത്യു , അനൂപ് പ്രാപുഴ, ബിജു . ആർ , എ. ജി പോൾ, പ്രദീഷ് കുമാർ കെ.സി, പി എൻ ചന്ദ്രബാബു, ബിജു മോൻ പി. ബി, ഷാഹുൽ ഹമീദ്, രാജേഷ് വി. ജി, ബിന്ദു .എസ്, മനോജ്കുമാർ പി.ബി, അരവിന്ദാക്ഷൻ കെ, എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.