രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയെക്കുറിച്ച് നിയമോപദേശം തേടാൻ കോൺഗ്രസ്

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാൻ സംസ്ഥാന കോൺഗ്രസ് തീരുമാനിച്ചു. രാജി വെച്ചാൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമോ എന്നതാണ് കോൺഗ്രസ് വ്യക്തമാക്കാൻ ശ്രമിക്കുന്നത്

Advertisements

രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരണോ, രാജി നൽകണോ എന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ ശക്തമായ അഭിപ്രായ ഭിന്നത നിലനിൽക്കുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാജി അനിവാര്യമെന്ന നിലപാടിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന ആശങ്കയിൽ ഒരു വിഭാഗം നേതാക്കൾ രാജിക്കെതിരെ നിലപാടെടുക്കുന്നുമുണ്ട്.രാജി വെച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് നിർബന്ധമായിവരുമെന്നുറപ്പായാൽ പ്ലാൻ ബി ആയി രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും കോൺഗ്രസ് പരിഗണിക്കുന്നു. ഉപതെരഞ്ഞെടുപ്പ് ഭയം മുന്നിൽ കണ്ടാണ് പാർട്ടി ഇപ്പോൾ ഇത്തരം സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നത്.

Hot Topics

Related Articles