വാണിയമ്പലം:വാണിയമ്പലം റെയില്‍വേ ഗേറ്റ് അടച്ചതിനെ തുടര്‍ന്ന് അടിയന്തര ചികിത്സ ലഭിക്കാതെ യുവാവ് മരിച്ച സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. വാണിയമ്പലം ജനകീയ സമിതിയുടെ നേതൃത്വത്തിൽ റെയില്‍വേ ഗേറ്റിന് സമീപം കഴിഞ്ഞ ദിവസം രാത്രി പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു.വ്യാഴാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം. ഏമങ്ങാട് സ്വദേശി കോന്തക്കുളവൻ അസ്കർ (യുവാവ്) നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, വാണിയമ്പലം റെയില്‍വേ ഗേറ്റില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങുകയായിരുന്നു. സമയബന്ധിതമായി ചികിത്സ ലഭിക്കാതെ വന്നതോടെ അസ്കറിന്റെ ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ അതീവവേദന രേഖപ്പെടുത്തിക്കൊണ്ടാണ് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന് എം. ദസാബുദ്ദീൻ, ഷൈജൽ എടപ്പറ്റ, സി. സ്വാമി ദാസൻ എന്നിവർ നേതൃത്വം നൽകി.
വാണിയമ്പലത്ത് റെയില്‍വേ ഗേറ്റ് അടച്ചതിനെ തുടര്‍ന്നുണ്ടായ യുവാവിന്റെ മരണം; നാട്ടുകാർ പന്തം കൊളുത്തി പ്രതിഷേധിച്ചു
