റെയിൽവേ സംരക്ഷിക്കുക: എഫ്എസ്ഇടിഒ

കോട്ടയം: ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേ പൂർണ്ണമായും സ്വകാര്യവത്കരണ പാതയിലാണ്. ലോക്ക്ഡൗൺ സമയത്ത് പൂർണ്ണമായി നിർത്തിയ ട്രെയിൻ സർവീസുകൾ പലതും ഇനിയും പുനസ്ഥാപിച്ചിട്ടില്ല. പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കുകയോ സീസൺ ടിക്കറ്റ് പുനസ്ഥാപിക്കുകയോ ചെയ്യാത്തതു മൂലം ജീവനക്കാരും തൊഴിലാളികളും വലിയ സാമ്പത്തിക നഷ്ടമാണ് അനുഭവിക്കുന്നത്.

Advertisements

കേന്ദ്രസർക്കാരിന്റെ ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാരും അദ്ധ്യാപകരും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെആഭിമുഖ്യത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനു മുന്നിൽ നടത്തി. സിഐടിയു കേന്ദ്ര കൗൺസിലംഗം എ വി റസ്സൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ എസ് അനിൽ അദ്ധ്യക്ഷനായ ധർണ്ണയെ അഭിവാദ്യം ചെയ്ത് എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ, യൂണിവേഴ്‌സിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബാബുരാജ് വാര്യർ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി സാബു ഐസക് തുടങ്ങിയവർ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഉദയൻ വി കെ സ്വാഗതവും കെഎംസിഎസ്‌യു ജില്ലാ സെക്രട്ടറി എം ആർ സാനു നന്ദിയും പറഞ്ഞു.

Hot Topics

Related Articles