എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: ബന്ധുവായ വയോധികനെ വെറുതെ വിട്ടു

കോട്ടയം: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പോക്‌സോ കേസ് ചുമത്തിയ വയോധികനായ ബന്ധുവിനെ വെറുതെ വിട്ടു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ബന്ധുവിനെയാണ് പോക്‌സോ കോടതിയായ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിട്ടയച്ചത്. 2017 ഫെബ്രുവരി 24 നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയെ വയോധികനായ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതായായിരുന്നു പരാതി.

Advertisements

2017 മെയിൽ പാമ്പാടി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. വാദിഭാഗത്തു നിന്നും അതിജീവിത അടക്കം 14 സാക്ഷികളെ വിസ്തരിച്ചു. പ്രതി ഭാഗത്തു നിന്നും ഒരു സാക്ഷിയെയും വിസ്തരിച്ചു. സ്വത്തു തർക്കത്തെ തുടർന്നു ബന്ധുവായ പ്രതിയെ ഇരയുടെ മാതാവ് മനപൂർവം കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നു പ്രതിഭാഗം വാദിച്ചു. ഇതേ തുടർന്നു കേസ് തെളിയിക്കുന്നതിനു പ്രോസിക്യൂഷനു സാധിച്ചില്ലെന്നും കോടതി കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിഭാഗത്തിനു വേണ്ടി അഡ്വ.കെ.എസ് ആസിഫ്, അഡ്വ.ഷാമോൻ ഷാജി, അഡ്വ.വിവേക് മാത്യു വർക്കി, അഡ്വ.വരുൺ ശശി, അഡ്വ.അനൂപ, അഡ്വ.മീര പിള്ള എന്നിവർ കോടതിയിൽ ഹാജരായി.

Hot Topics

Related Articles