കോട്ടയം: ഒരാഴ്ച നീണ്ടു നിൽക്കുന്ന മഹിളാ സുരക്ഷാ പദ്ധതിയുമായി റെയിൽവേ സംരക്ഷണ സേന. റെയിൽവേ സുരക്ഷാ സേനാ ഡയറക്ടർ ജനറൽ മനോജ് യാദവ്, ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മിഷണർ ജി.എം ഈശ്വര റാവു എന്നിവരുടെ നിർദേശാനുസരണമാണ് കോട്ടയം റെയിൽവേ സംരക്ഷണ സേനയും പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഏപ്രിൽ 18 മുതൽ 24 വരെ ഒരാഴ്ച നീണ്ടു നിന്ന പരിശോധനയാണ് ആർ.പി.എഫ് നടത്തിയത്.





പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ലേഡീസ് കമ്പാർട്ടമെന്റുകളിൽ യാത്ര ചെയ്ത പുരുഷന്മാർക്ക് എതിരെ നടപടിയെടുത്തു. ഇത് കൂടാതെ സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബോധവത്കരണ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളും ആർപിഎഫിലെ വനിതാ ഉദ്യോഗസ്ഥർ വിതരണം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റെയിൽവേയുടെ വിവിധ പദ്ധതികളായ ഓപ്പറേഷൻ അമാനത്ത് , ട്രെയിൻ യാത്രയ്ക്കിടെ മറന്നു പോകുന്നതോ നഷ്ടപ്പെട്ടതോ ആയ സാധനങ്ങൾ തിരികെ നൽകുന്ന പദ്ധതി. ഓപ്പറേഷൻ മേരീ സഹേലി – റെയിൽവേയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സംരക്ഷണം , ഓപ്പറേഷൻ ആഹത്ത് റെയിൽവേയിൽ സ്ത്രീകളുടെയും കുട്ടികളുടെയും അനധികൃത കടത്ത് തടയുക, ഓപ്പറേഷൻ യാത്രീ സുരക്ഷാ റെയിൽവേയിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ മേലുള്ള എല്ലാ വിധ അക്രമങ്ങളും തടയുക, ഓപ്പറേഷൻ ജീവൻ രക്ഷ – റെയിൽവേയിൽ യാത്ര ചെയ്യുന്ന യാത്രക്കാരെ അപകടങ്ങളിൽ നിന്നും രക്ഷിക്കുക, ഓപ്പറേഷൻ മാതൃശക്തി – ട്രെയിൻ യാത്രയ്ക്കിടെ പ്രസവ വേദന അനുഭവിക്കുന്ന ഗർഭിണികളെ സഹായിക്കാൻ മഹിളാ ആർപിഎഫ് ഉദ്യോഗസ്ഥരുടെ സംരക്ഷണം, ഓപ്പറേഷൻ ഡിഗിനിറ്റി പരിചണവും സംരക്ഷണവും ആവശ്യമുള്ള നിരാലംബരും ഒറ്റപ്പെട്ടവരുമായ ആളുകൾക്ക് സംരക്ഷണം ഒരുക്കി അവരെ കുടുംബവുമായി ചേർക്കുക എന്നീ പദ്ധതികളാണ് ആർപിഎഫ് ഏറ്റെടുത്ത് നടത്തുന്നത്.