കോട്ടയം : രണ്ടാം പിണറായി മന്ത്രിസഭയുടെ നാലാം വാർഷികത്തോട് അനുബന്ധിച്ചു തിരുനക്കര മൈതാനത്തു നിന്ന് നാഗമ്പടം മൈതാനത്തേക്ക് നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ കുടുംബശ്രീയുടെ പങ്കാളിത്തം ശ്രദ്ധേയമായി. വിവിധ സി ഡി എസുകളിൽ നിന്നും കുടുംബശ്രീ അംഗങ്ങളും ജില്ലാമിഷൻ ഉദോഗസ്ഥരും റാലിയിൽ പങ്കാളികളായി.നാഗംപടത് നടക്കുന്ന മേളയിൽ വൈവിധ്യമാർന്ന പ്രേമയങ്ങളും, ഉത്പന്നങ്ങളും, സേവനങ്ങളും നൽകുന്ന കുടുംബശ്രീയുടെ പതിമൂന്ന് സ്റ്റാളുകൾ സജ്ജികരിച്ചിട്ടുണ്ട്.
കൂടാതെ കുടുംബശ്രീ ഫുഡ് കോർട്ടും ഇതിനോട് അനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ വിവിധ പഞ്ചായത്തുകളിൽ നിന്നും ശേഖരിക്കുന്ന നാടൻ പച്ചക്കറികൾ, വിവിധ മൂല്യ വർധിത ഉത്പന്നങ്ങൾ, അപ്പാരൽ പാർക്കിലെ തുണിത്തരങ്ങൾ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളും മേളയിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടുംബശ്രീയുടെ 27 വർഷത്തെ ചരിത്രം വിളിച്ചു പറയുന്ന തീം സ്റ്റാള്‌സും മേളയെ കൂടുതൽ ആകർഷകമാകുന്നുണ്ട്. ഏപ്രിൽ 24 മുതൽ 30 വരെ സംഘടിപ്പിക്കുന്ന മേളയിൽ കുടുംബശ്രീയുടെ തനത് ഉത്പന്നങ്ങൾ മേളയിൽ നിന്ന് ലഭ്യമാകുമെന്ന് ജില്ലാമിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.


