സംസ്ഥാനത്ത് വേനല്‍ മഴ തുടരും; 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, വേനല്‍മഴ കനത്തതോടെ പലജില്ലകളിലേയും താപനിലയില്‍ കുറവ് രേഖപ്പെടുത്തി. മെയ് 18 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വേനല്‍മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയത്. ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ഇവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്.

Advertisements

അതേസമയം, സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലും നേരിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ മാസം 18 വരെ മഴ സാഹചര്യം തുടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മെയ് 20ഓടെ സംസ്ഥാനത്ത് കാലവര്‍ഷമെത്തുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വേനല്‍മഴ ശക്തമായതോടെ സംസ്ഥാനത്തെ പല ജില്ലകളിലേയും താപനിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തി. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും, കടലാക്രമണത്തിനും സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Hot Topics

Related Articles