ന്യൂസ് ഡെസ്ക് : സംസ്ഥാനത്ത് പരക്കെ മഴ.ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കാലാവസ്ഥാ വകുപ്പ് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്കി.പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്ലാണ് മുന്നറിയിപ്പ്.
Advertisements
നാളെയും മറ്റന്നാളും ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ കോട്ടയം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ മെയ് 31ഓടെ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് സൂചന. കേരളമടക്കം രാജ്യത്ത് പൊതുവില്‍ കാലവര്‍ഷം സാധാരണയേക്കാള്‍ കടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവർഷം കനക്കും. ജൂണിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മണ്‍സൂണ്‍ പ്രവചന റിപ്പോര്‍ട്ടിലാണ് ഇവ വ്യക്തമാക്കുന്നത്.