കോട്ടയം : പ്രിയങ്ക ഗാന്ധിയ്ക്കെതിരെ വയനാട്ടിൽ സിപിഐ സ്ഥാനാർത്ഥിയെ നിർത്തുന്നത് വലിയ ഹിമാലയൻ ബ്ലണ്ടറായി മാറുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയം സർക്കാർ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായി. അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കേരളത്തിൽ നില നിൽക്കുന്നു.
സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കൊടുക്കാൻ കഴിയാത്ത കേരളസർക്കാർ മാറി.നരേന്ദ്ര മോഡിക്കെതിരെ ഒരക്ഷരം സംസാരിക്കുവാൻ കേരളത്തിൻറെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. നരേന്ദ്രമോദിയെയും അമിത് ഷായെയും വിമർശിക്കാത്ത കേരളത്തിൻറെ മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ വിമർശനമുയർത്തുവാനാണ് ശ്രമിച്ചത്.
പിണറായി സർക്കാരിൻ്റെ അഴിമതി മറച്ചു വെക്കുവാൻ ബിജെപിയെ പിന്തുണയ്ക്കുന്ന സമീപനമാണ് അവർ കാണിക്കുന്നത്. ഇ പി ജയരാജൻ ബിജെപി നേതാവിന്റെ വീട് സന്ദർശിച്ചത് അവരുടെ രാഷ്ട്രീയ ബന്ധത്തിൻറെ സൂചനയാണ്. തുടർന്നും കേരള സർക്കാരിന് എതിരെ ശക്തമായ പോരാട്ടങ്ങളുമായി യുഡിഎഫ് മുന്നോട്ടുവരും.