മത വികാരം വ്രണപ്പെടുത്തി: രണ്‍ബീര്‍ കപൂറിനെതിരെ പരാതി

മുംബൈ: ക്രി‌സ്‌മസ് ആഘോഷത്തിനിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്‌ ബോളിവുഡ് നടൻ രണ്‍ബീര്‍ കപൂറിനെതിരെ പരാതി.

കേസില്‍ ഇതുവരെ എഫ്.ഐ.ആര്‍‌ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല. ക്രിസ്‌മസ് ആഘോഷത്തിനിടെ കേക്കില്‍ മദ്യം ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്യുന്നതിനിടെ ജയ് മാതാ ദി എന്നു പറഞ്ഞതാണ് വിവാദമായത്. രണ്‍ബീറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ആഘോഷം നടത്തുമ്പോള്‍, ബോധപൂര്‍വം ലഹരി ഉപയോഗിക്കുകയും ‘ജയ് മാതാ ദി’ എന്ന് വിളിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. സഞ്ജയ് തിവാരി എന്നയാളാണ് പരാതി നല്‍കിയത്.

Hot Topics

Related Articles