ഉപ്പേരി പെരുമയ്ക്ക് പദ്ധതിയുമായി റാന്നി ബ്ലോക്ക് പഞ്ചായത്ത്

പത്തനംതിട്ട: മലയോര മേഖലയുടെ കാര്‍ഷിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന വിവിധതരം ഉപ്പേരി ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കാന്‍ നൂതന പദ്ധതിയുമായി റാന്നി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് ലെവല്‍ ഫാര്‍മേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന കര്‍ഷകരുടെ രജിസ്‌ട്രേഡ് സൊസൈറ്റിക്ക് ആധുനിക രീതിയിലുള്ള ചിപ്‌സ് യൂണിറ്റ് ആരംഭിക്കുന്നതിന് റാന്നി ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി മുപ്പത് ലക്ഷം രൂപയാണ് 2021-22ലെ പദ്ധതിവിഹിതമായി അനുവദിച്ചിരിക്കുന്നത്.

പൂര്‍ണമായും ഓട്ടോമാറ്റിക്ക് മെഷീനില്‍ ചിപ്‌സ് നിര്‍മ്മാണം നടത്താനുള്ള സംവിധാനമാണൊരുക്കുക. കര്‍ഷകരില്‍ നിന്ന് ന്യായവിലയ്ക്ക് ഏത്തക്ക ഉള്‍പ്പെടെ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വാങ്ങി ചിപ്‌സ് നിര്‍മ്മാണം നടത്തുന്ന പദ്ധതി ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി പറഞ്ഞു.

Hot Topics

Related Articles