അടൂരിൽ ബൈക്കിന് മുകളിൽ മരം വീണ് മാധ്യമ പ്രവർത്തകൻ മരിച്ചു; മരിച്ചത് ജന്മഭൂമി ലേഖകൻ

അടൂർ: ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകൻ മരിച്ചു. ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകൻ മരിച്ചു. മേലൂട് പതിനാലാം മൈല്‍ കല്ലൂര്‍ പ്ലാന്തോട്ടത്തില്‍ പി.ടി. രാധാകൃഷ്ണ കുറുപ്പ് (59) ആണ് മരിച്ചത്. ജന്മഭൂമി ദിനപത്രം അടൂർ ലേഖകനാണ്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ചേന്നമ്പള്ളി ജങ്ഷന് പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപം വച്ചാണ് അപകടമുണ്ടായത്.

അടൂരില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു രാധാകൃഷ്ണകുറുപ്പ്. വാകമരമാണ് കടപൂഴകി ബൈക്കിന് മുകളിലേക്ക് വീണത്. ബൈക്കില്‍ നിന്ന് തെറിച്ചു വീണ രാധാകൃഷ്ണന്റെ ഹെല്‍മറ്റും ഊരിമാറി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: രാജലക്ഷ്മി, മക്കള്‍: പി.ആര്‍. ലക്ഷ്മി, പി.ആര്‍.വിഷ്ണു, പി.ആര്‍. പാര്‍വതി.

Hot Topics

Related Articles